ജെസ്‌നയുടെ തിരോധാനത്തില്‍ തെളിവുകളുണ്ടെന്ന പോലീസ്; എന്നാല്‍ ഇപ്പോള്‍ തെളിവുകള്‍ വ്യക്തമാക്കാനാകില്ലെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ

ജെസ്‌നയെ കാണാതായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ തെളിവ് അതെന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെസ്‌നയുടെ വിവരം അറിയാവുന്ന പലരും അത് പുറത്ത് പറയാന്‍ മടിക്കുന്നതായാണ് കരുതുന്നതെന്നും. വിവരം തരുന്നവര്‍ കേസന്വേഷണത്തിലെ നൂലാമാലകളില്‍പ്പെടുകയോ അവരുടെ വിവരങ്ങള്‍ പുറത്താകുകയോ ചെയ്യില്ലെന്ന് താന്‍ ഉറപ്പ് തരുന്നതായും ബെഹ്‌റ വ്യക്തമാക്കി. സങ്കീര്‍ണമായ അന്വേഷണസാഹചര്യമായിരുന്നു ഇതുവരെ. പുതിയ തെളിവുകള്‍ പിടിവള്ളിയായി മാറും. സംസ്ഥാന പോലീസ് ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായ കേസന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























