എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ പിടിമുറുക്കി കേരളാ പോലീസ്

എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി കര്‍ശനനടപടികള്‍ക്കായൊരുങ്ങുന്നു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി.
വെള്ളിയാഴ്ചയ്ക്കകം സി.ഐ.മാരുള്‍പ്പെട്ട പ്രത്യേക സ്‌ക്വാഡ് രൂപവത്കരിക്കാനും. വരുംദിവസങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി സി.ഐ.മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനുമാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























