കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ പാളം തെറ്റി. അപകടത്തില്‍ ആളപായമില്ല. രാവിലെ 6.55ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് മൂന്നാമത്തെ പ്‌ളാറ്റ്‌ഫോമില്‍ വച്ച് പാളം തെറ്റിയത്. ഇതേതുടര്‍ന്ന് ട്രെയിന്‍ റദ്ദാക്കി.അപകടത്തെ തുടര്‍ന്ന് പാസഞ്ചറിന് പിന്നാലെ സര്‍വീസ് നടത്തുന്ന മലബാര്‍ എക്‌സ്പ്രസിന് കൊല്ലം മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും സ്‌റ്റോപ്പ് അനുവദിച്ചു.
കൊല്ലം-തിരുവനന്തപുരം പാസഞ്ചറില്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് മലബാറില്‍ യാത്ര ചെയ്യാമെന്ന് റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha























