കാവ്യാ മാധവന്റെ പ്രൊഫൈല്‍ കണ്ട് അസ്ഥിക്ക് പിടിച്ച ബംഗ്ലാദേശുകാരന്‍ അതിര്‍ത്തി കടന്ന് വയനാട്ടിലെത്തിയത് സാഹസികമായി; വീട്ടില്‍ എത്താനുള്ള വഴി ഉള്‍പ്പെടെ എല്ലാം കാമുകി പറഞ്ഞു കൊടുത്തു; വീട്ടിലെത്തിയപ്പോള്‍ കാവ്യയെ കണ്ട് കാമുകന്‍ ഞെട്ടി; നാട്ടുകാര്‍ ഇടപെട്ടതോടെ ജയില്‍വാസം; അവസാനം നാട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍...

പ്രേമത്തിന് ഇത്രയും വലിയ ദുരനുഭവമുണ്ടെന്ന് ആ ബംഗ്ലാദേശുകാരന്‍ ഒരിക്കലും വിചാരിച്ചില്ല. പ്രൊഫൈല്‍ പിക്ചറാണ് അയാളെ ചതിച്ചത്. കാമുകി പ്രൊഫൈലായി ഇട്ട കാവ്യാമാധവന്റെ ചിത്രം കണ്ട് പ്രണയിച്ച ബംഗ്ലാദേശുകാരന്‍ അനധികൃത കുടിയേറ്റത്തിന് രണ്ടു വര്‍ഷം കേരളത്തിലെ ജയിലില്‍ കിടന്ന ശേഷം തിരിച്ചു പോകാനാകാതെ വലയുന്നു. പ്രണയം മൂത്തപ്പോള്‍ അല്‍പ്പം സാഹസീകത കാട്ടി അതിര്‍ത്തി കടന്ന് വയനാട്ടിലെ കാമുകിയുടെ വീട്ടില്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
സഹീബുള്‍ഖാന്‍ എന്ന ബംഗ്ലാദേശിയാണ് കഥയിലെ നായകന്‍. ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫെയ്‌സ്ബുക്കില്‍ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നുധരിച്ചു. കട്ട പ്രണയത്തിനൊടുവിലാണ് കാമുകിയെ നേരിട്ടു കാണണമെന്ന് തോന്നിയത്. ഇക്കാര്യം പറഞ്ഞപ്പോള്‍ വയനാടുകാരിയായ കാമുകിക്കും സമ്മതം. അല്‍പ്പം സാഹസമില്ലെങ്കില്‍ പിന്നെന്ത് പ്രണയം എന്ന് തോന്നിയ കാമുകന്‍ കാമുകി പറഞ്ഞു കൊടുത്ത വഴിയിലൂടെയാണ് വയനാട്ടിലെ വീട്ടില്‍ എത്തിയത്.
വയനാട്ടിലെ വീട്ടില്‍ എത്തിയപ്പോഴാണ് കാമുകിയുടെ യഥാര്‍ത്ഥ മുഖം കണ്ടത്. കാമുകി തള്ളിപ്പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടു. വളഞ്ഞ് കൈകാര്യം ചെയ്ത് പോലീസില്‍ കൊടുത്തു. യാതൊരു രേഖയുമില്ലാത്തതിനാല്‍ അനധികൃതവാസത്തിന് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്നുമാസംമുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചതിനാല്‍ തിരിച്ചുപോകാനുള്ള രേഖകള്‍ പോയി. അതോടെ ഇനിയെന്നു മടങ്ങും എന്ന ആധിയിലാണ് ഈ 28 കാരന്‍.
ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി നാട്ടിലേക്ക് തിരിച്ചുപോകാന്‍ മേപ്പാടി പോലീസ് ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തീകരിച്ചു. എംബസിയില്‍നിന്ന് മടക്കയാത്രയ്ക്കുള്ള അനുമതി രേഖകള്‍ അയച്ചതായി സഹീബുള്‍ഖാന്റെ ഫോണില്‍ അറിയിപ്പ് കിട്ടി. പക്ഷേ ആഴ്ചകള്‍ നീണ്ടുനിന്ന തപാല്‍ സമരത്തില്‍ സഹീബുള്‍ഖാന്റെ യാത്രാരേഖകള്‍ അപ്രത്യക്ഷമായി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് ഖാന്‍.
കാമുകി തള്ളിപ്പറഞ്ഞതിനാല്‍ ജയലില്‍ കിടക്കേണ്ടി വന്നെങ്കിലും മൂന്നുമാസമായി മേപ്പാടി സ്‌റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുള്‍ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാര്‍ട്ടേഴ്‌സിലും. ഫേസ്ബുക്കിലൂടെയുള്ള പ്രണയം മൂത്തപ്പോള്‍ തന്റെ വീട്ടില്‍ എത്താനുള്ള വഴി ഉള്‍പ്പെടെ എല്ലാം കാമുകി തന്നെയാണ് സഹീബുള്‍ ഖാന് പറഞ്ഞുകൊടുത്തതും.
https://www.facebook.com/Malayalivartha























