അഭിനയം മാത്രമല്ല മീൻ വിൽപനയും ധർമജനു വഴങ്ങും ; വിഷമില്ലാത്ത മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സംരഭം ധർമ്മൂസ് ഫിഷ് ഹബ്

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന നടൻ ദർമജൻ ബോൾഗാട്ടി പുതിയ സംരംഭവുമായി രംഗത്ത്. ധർമജന്റെ ധർമ്മൂസ് ഫിഷ് ഹബ്ബിന് കൊച്ചി അയ്യപ്പൻ കാവിൽ തുടക്കമായി. കുഞ്ചാക്കോ ബോബനാണ് സംരഭം ഉദ്‌ഘാടനം ചെയ്തത്. ഫിഷ് ഹബ്ബിലെ ആദ്യ വിൽപന സലീം കുമാറിനായിരുന്നു. സിനിമാ-സീരിയൽ രംഗത്തെ നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരും ഉദ്ഘാടനത്തിന് എത്തിയിരുന്നു. വിഷമില്ലാത്ത മത്സ്യം ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധർമജനും പത്തു സുഹൃത്തുക്കളും ചേർന്ന് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഇത് പെട്ടെന്നുണ്ടായ ഒരു ചിന്തയല്ലന്നും ധർമജൻ ഉൾപ്പെടെ പതിനൊന്നുപേരും തീരദേശത്ത് താമസിക്കുന്നവരാണ്. വിഷമില്ലാത്ത മീൻ കഴിച്ചു വളർന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ കൂട്ടായ്മയിൽ പലപ്പോഴും ചർച്ചയാകുന്നത് മീനായിരിക്കും. ഇപ്പോൾ കിട്ടുന്ന വിഷമത്സ്യത്തെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. ഞങ്ങൾ ഒരു ബിസിനസിനെ കുറിച്ച് ആലോചിച്ചപ്പോൾ എന്തുകൊണ്ട് ജനങ്ങൾക്ക് വിഷമില്ലാത്ത മത്സ്യം ലഭ്യമാക്കുന്ന ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചർച്ച വന്നു. അതാണ് ധർമ്മൂസ് ഫിഷ് ഹബ്ബിലേക്ക് എത്തിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























