കൈയടി നേടാൻ വേണ്ടി നടപടിയെടുത്താൽ ദോഷമാകും ഫലം; ജലന്ധർ ബിഷപ്പിനെതിരായ കേസിൽ തീരുമാനം വൈകും

ജലന്ധർ ബിഷപ്പിനെതിരായ കേസിൽ തീരുമാനം വൈകും. കന്യാസ്ത്രി പിതാവിനെതിരെ നൽകാൻ പരാതിയിൽ സംസ്ഥാന പോലീസിന് സംശയങ്ങൾ മാത്രം ബാക്കിയായതാണ് കാരണം. കന്യാസ്ത്രി നൽകിയ പരാതിയിൽ സ്വന്തം താത്പര്യങ്ങൾ നിഴലിക്കുന്നു എന്നാണ് പോലീസിന്റെ സംശയം. പോലീസ്, കേസിന്റെ സാഹചര്യം വിശദമായി പരിശോധിച്ചിരുന്നു. പോലീസിനു മേൽ സമ്മർദ്ദങ്ങൾ ഏറെയാണ്. എങ്ങനെയെങ്കിലും പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ് പോലീസ്. ജലന്തറിൽ ചെന്ന് പിതാവിനെ അറസ്റ്റ് ചെയ്താൽ കലാപം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അത് പച്ച കള്ളമാണെന്ന് എല്ലാവർക്കുമറിയാം.
വൈദികരെ അറസ്റ്റ് ചെയ്യുന്നതു പോലെ നിസാരമല്ല ബിഷപ്പിനെ പിടികൂടുന്നത്. സർക്കാരിന് അക്കാര്യം ശരിക്കും ബോധ്യമുണ്ട്. ലത്തീൻ രൂപതാ പ്രതിനിധിയായ ബിഷപ്പിനെ സംബന്ധിച്ചടത്തോളം അറസ്റ്റ് സംഭവിച്ചാൽ അത് സഭക്ക് തന്നെ അന്തസു കേടാവും. ലത്തീൻ അതിരൂപത എക്കാലത്തും ഇടതുപക്ഷത്തോട് മൃദുസമീപനം സൂക്ഷിക്കുന്നവരാണ്. ലത്തീൻ വോട്ടുകൾ ഒരു നല്ല ശതമാനം കേരളത്തിൽ പോൾ ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്. ബിഷപ്പിന്റെ കേസ് കോടതിയിൽ തള്ളി പോയാൽ കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് പിടിച്ചു നിൽക്കാൻ കഴിയില്ല.
സ്വാഭാവികമായും ബിഷപ്പ് നടപടിക്കെതിരെ കോടതികളെ സമീപിക്കും. കൈയടി നേടാൻ വേണ്ടി നടപടിയെടുത്താൽ അത് ദോഷമാകുമെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ബലാൽസംഗകേസുകളിൽ പലരും കോടതികളിൽ തള്ളി പോയിട്ടുള്ള സാധ്യത ചൂണ്ടിക്കാനിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ സർക്കാർ ഭയക്കുന്നത് കോടതിയെയാണ്. ഇരയെയും പോലീസ് ഒരു പരിധിക്കപ്പുറം വിശ്വസിക്കുന്നില്ല. ഇര നാളെ കൂറുമാറിയാലെന്ത് ചെയ്യുമെന്ന സംശയം പോലീസിനുണ്ട്.
കന്യാസ്ത്രിയുടെ സഹോദരൻ പോലീസിനെതിരെ രംഗത്ത് എത്തിയത് അപകടം മുൻകൂട്ടി കണ്ടിട്ടാണ്. കേസിൽ കാര്യമായ നടപടികളൊന്നും നടക്കാനിടയില്ലെന്ന സൂചന ഇവർക്ക് ലഭിച്ചു കഴിഞ്ഞു. ബഹളം വച്ച് മുന്നോട്ടു പോയില്ലെങ്കിൽ ജലന്തർ ബിഷപ്പ് നിസാരമായി ഊരിപോകും. കന്യാസ്ത്രി സഭയിൽ നിന്ന് പുറത്താവുകയും ചെയ്യും. എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന നിർദ്ദേശം സർക്കാരും നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























