ആത്മവിശ്വാസത്തോടെ ഇന്ത്യ... ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന്

ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്നു നടക്കും. റായ്പൂർ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം നടക്കുക. ആദ്യ മത്സരം വിജയിച്ച് 1-0 ന് പരമ്പരയിൽ മുന്നിട്ടു നിൽക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ സീനിയർ താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശർമ്മയുമാണ് തിളങ്ങിയത്. കോഹ് ലി സെഞ്ചിവറി നേടിയപ്പോൾ, അർധ സെഞ്ച്വറിയുമായി രോഹിതും മികച്ച കളി കാഴ്ചവെയ്ക്കുകയും ചെയ്തു. ഇരുവരുടേയും മികച്ച ഫോണിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റാഞ്ചിയിൽ നടന്ന ആദ്യ മത്സരം 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
നാലാം നമ്പറിൽ ആരെ ഇറക്കണമെന്നതാണ് ഇന്ത്യയെ കുഴയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ഋതുരാജ് ഗെയ്ക് വാദ് 8 റൺസ് മാത്രമാണെടുത്തത്. ഋതുരാജിനെ മാറ്റിയാൽ തിലക് വർമയോ, ഋഷഭ് പന്തോ അന്തിമ ഇലവനിൽ എത്തിയേക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























