ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി.... 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം പിരിച്ചെടുത്ത തുക കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന് ഹരജിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ യാണ് കോടതിയലക്ഷ്യ നടപടി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി. ഉടൻ മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശം. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി.
https://www.facebook.com/Malayalivartha
























