കേസ് നമ്പർ 2..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്..... ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ഇന്നലെ യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പപരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കാട്ടിയാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ ഇന്നലെ ഉച്ചയോടെ യുവതിയുടെ പരാതി എത്തിയത്. കേരളത്തിന് പുറത്തുതാമസിക്കുന്ന 23 കാരി ഇ മെയിലിൽ സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച രാഹുല്‍ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന് സ്ഥിരം ജോലി ഇല്ലാത്തത് കാരണം വിവാഹ വാഗ്ദാനത്തോട് കുടുംബത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ലെന്നും രാഹുൽ യൂത്ത് കോൺ സംസ്ഥാന പ്രസിഡന്‍റായതോടെ കുടുംബം സമ്മതിച്ചെന്നും പരാതിയില്‍ പറയുന്നു. വീട്ടിലെത്തി വിവാഹക്കാര്യം കുടുംബവുമായി സംസാരിക്കാമെന്ന് രാഹുൽ ഉറപ്പ് നൽകി. ഇതിന് മുമ്പ് തനിച്ച് കാണണമെന്ന് പറഞ്ഞ് രാഹുൽ വിളിച്ചുവരുത്ത് അനുവാദം കൂടാതെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. പിന്നീട് വിവാഹം കഴിച്ചാൽ അത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞ് പിന്മാറിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ഏഴാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കണ്ടെത്താൻ തമിഴ്നാട്ടിലും കർണാടകത്തിലുമായി തെരച്ചിൽ നടത്തുകയാണ്. കർണാടക- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലാണ് രാഹുൽ ഒളിവിലെന്നാണ് സൂചന. ഇന്നലെ രക്ഷപ്പെട്ട ബാഗലൂരിന് സമീപം തന്നെ രാഹുലുണ്ടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രി ബംഗളൂരുവിൽ രാത്രി ഏറെ വൈകിയും പരിശോധന നടത്തി. രാഹുലിന് രക്ഷപ്പെടാൻ ഒരോ പോയിൻ്റിലും സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന
https://www.facebook.com/Malayalivartha
























