കെഎസ്ആര്‍ടിസിയില്‍ കുടിശിക ബില്ലെഴുതാന്‍ കൈക്കൂലി; കര്‍ശന നടപടിയുമായി തച്ചങ്കരി

ജീവനക്കാരുടെ കുടിശിക ബില്ലുകള്‍ എഴുതുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയുമായി കെഎസ്ആര്‍ടിസി. ഇത്തരത്തില്‍ കൈക്കൂലി ആവശ്യപ്പെടുന്ന ജീവനക്കാരുടെ പേരു വിവരങ്ങള്‍ തന്നെ നേരിട്ടറിയിക്കണമെന്ന് എംഡി ടോമിന് ജെ.തച്ചങ്കരി ഉത്തരവിട്ടു.
എംഡിയുടെ വാട്സ്ആപ്പ് നന്പരിലോ (9400058900) രജിസ്ട്രേഡ് തപാലിലോ പരാതികള്‍ കൈമാറിയാല്‍ ഉടനടി നടപടിയുണ്ടാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കെഎസ്ആര്‍ടിസിയില്‍ കുടിശിക ബില്ലെഴുതുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചിരുന്നു. ജീവനക്കാരുടെ കുടിശിക ബില്ലുകള്‍ തയാറാക്കുന്നതും അവധി ക്രമപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പടി നല്‍കേണ്ട അവസ്ഥയാണെന്ന പരാതിയുമായി നിരവധിപേര്‍ മുന്നോട്ടു വന്നു. ഇതേ തുടര്‍ന്നാണ് എംഡിയുടെ നടപടി.
https://www.facebook.com/Malayalivartha



























