കെ.എസ് ചിത്രയ്ക്ക് ദമ്മാം എയർപോർട്ടിൽ ആവേശോജ്വലമായ സ്വീകരണം

നവയുഗം ഭാരവാഹികളും, സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും, അടക്കം നല്ലൊരു ജനക്കൂട്ടം തന്നെ കെ എസ് ചിത്രയെയും, ടീമിനെയും സ്വീകരിയ്ക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു.
ഭർത്താവ് വിജയശങ്കറിനൊപ്പമാണ് കെ.എസ് ചിത്ര എത്തിയത്. കെ.എസ് ചിത്രയെക്കൂടാതെ ഗായകരായ അഫ്സൽ, ശ്രീരാഗ് ഭരതൻ എന്നിവരും, ഓർക്കസ്ട്ര ടീമുമാണ് കേരളത്തിൽ നിന്നും ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ ദമ്മാം എയർപോർട്ടിൽ എത്തിയത്. അനാമിക ഉൾപ്പെടെ മറ്റുള്ള കലാകാരൻമാർ വൈകുന്നേരത്തെ ഫ്ലൈറ്റിൽ എത്തും.
ഇ.ആർ ഇവന്റസുമായി സഹകരിച്ചു നവയുഗം നടത്തുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025" പ്രോഗ്രാം, ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ ദമ്മാം ലൈഫ് പാർക്കിലാണ് അരങ്ങേറുന്നത്. പ്രൊഫെഷണൽ സംഗീതത്തോടൊപ്പം, നൃത്തപ്രകടനങ്ങളും നിറയുന്ന മെഗാ ഷോ രാത്രി 10 മണി വരെ നീണ്ടു നിൽക്കും.
ദമ്മാം ലൈഫ് പാർക്കിൽ നടക്കുന്ന പരിപാടിയുടെ പ്രധാന സ്റ്റേജ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
https://www.facebook.com/Malayalivartha



























