ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.
ആരോഗ്യരംഗത്ത് രാജ്യത്തെ ഒന്നാം സ്ഥാനക്കാരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നതാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
മുതലാളിത്ത അമേരിക്കയുടെ തൊട്ടയല്‍പ്പക്കത്ത് കിടക്കുന്ന കമ്മ്യൂണിസ്റ്റ് ക്യൂബ ആരോഗ്യരംഗത്ത് ലോകത്തിലെത്തന്നെ നമ്പര്‍ വണ്‍ ആണെന്ന് ഏതൊക്കെയോ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണോ എന്തോ!
https://www.facebook.com/Malayalivartha



























