ചെറുതോണിയും ഇടമലയാറും അണക്കെട്ടുകള്‍ തുറന്നാല്‍ ആലുവ മേഖലയില്‍ മാത്രം മാറ്റിത്താമസിപ്പിക്കേണ്ടി വരിക 4000 പേരെ; ഇവര്‍ക്കായുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സ്ഥലങ്ങളും കണ്ടെത്തി

ചെറുതോണി അണക്കെട്ടും ഇടമലയാര്‍ അണക്കെട്ടും തുറക്കേണ്ടി വന്നാല്‍ ആലുവ മേഖലയില്‍ മാത്രം മാറ്റിത്താമസിപ്പിക്കേണ്ടി വരിക 4000 പേരേയാണ്. ഇടമലയാര്‍ അണക്കെട്ടില്‍ നി്ന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് പെരിയാറിലാണ്. ഇവിടെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. നിലവില്‍ 166.29 മീറ്റര്‍ വെള്ളമുണ്ട്. 167 മീറ്ററായാല്‍ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം നല്‍കും. ഈ സാഹചര്യം നേരിടേണ്ടി വന്നാല്‍ ഇവര്‍ക്കു വേണ്ടി ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിനു ശേഷം കളകര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
2013 ല്‍ അണക്കെട്ട് തുറക്കേണ്ടി വന്നപ്പോള്‍ നെടുമ്പാശേരിയില്‍ വരെ വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നു. പെരിയാരില്‍ ഇപ്പോള്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ അണക്കെട്ടു തുറന്നാല്‍ സ്ഥിതി മോശമാകുമോ എന്നാണ് യോഗം വിലയിരുത്തിയത്

https://www.facebook.com/Malayalivartha



























