കീഴാറ്റുര്‍ ബൈപ്പാസ് സമരത്തിലെ വയല്‍കിളികളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച; കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല

കീഴാറ്റുര്‍ ബൈപ്പാസ് സമരത്തിലെ വയല്‍കിളികളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തും. ആഗസ്ത് മൂന്നിന് മന്ത്രാലയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സംസ്ഥാന ബി.ജെ.പി എം.പിമാരും നേതാക്കളും പങ്കെടുക്കും. കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല. ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്
കീഴാറ്റൂര്‍ ബൈപാസിന്റെ നിലവിലെ അലൈമന്റെ് മാറ്റണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചര്‍ച്ച. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് ചര്‍ച്ച നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി ബൈപാസിന് എതിരല്ലെന്നും എന്നാല്‍ നിലവിലെ അലൈമന്റെിന് പകരം വയല്‍ നശിപ്പിക്കാതെയുള്ള ബദല്‍ പാതയുടെ കരട് മന്ത്രിയുടെ മുന്നില്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























