രക്തചന്ദ്രനു പിന്നാലെ ആകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങി ചൊവ്വയും

ബ്ലഡ് മൂണിനു പിന്നാലെ ചുവന്ന ഗ്രഹമായ ചൊവ്വയും ആകാശത്ത് വിസ്മയം തീര്‍ക്കാനൊരുങ്ങുന്നു. ഏറ്റവും തിളങ്ങുന്നതും വലുപ്പമുള്ളതുമായ ചൊവ്വയെ ചൊവ്വാഴ്ച രാത്രി കാണാനാവും. ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വലുപ്പത്തില്‍ ചൊവ്വയെ കാണാനാവുക.
ടെലിസ്‌കോപുകളുടെ സഹായത്തോടെ ചൊവ്വാവിസ്മയം കാണാന്‍ മേഖല ശാസ്ത്രകേന്ദ്രത്തില്‍ രാത്രി എട്ടു മുതല്‍ പത്തുവരെ സൗകര്യമൊരുക്കിയിട്ടുണ്ട്. സൂര്യാസ്തമനത്തിനു ശേഷം ദൃശ്യമാവുന്ന ആകാശ വിസ്മയം സൂര്യോദയം വരെ തുടരും. നഗ്‌നനേത്രങ്ങള്‍കൊണ്ടും കാണാനാവും. 15 വര്‍ഷത്തിനിടക്ക് ഒന്നോ രണ്ടോ തവണയാണ് ചൊവ്വ ഭൂമിയുടെ അടുത്തു വരുന്നത്.
2003ലായിരുന്നു ഏറ്റവുമൊടുവില്‍ ഈ പ്രതിഭാസമുണ്ടായത്. ഇത്തവണ ഭൂമിയില്‍നിന്ന് 57.6 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിലാണ് ചൊവ്വയുണ്ടാവുക.
https://www.facebook.com/Malayalivartha



























