ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ സംഘം. ബിഷപ്പിനെതിരായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ സംഘം. ബിഷപ്പിനെതിരായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി കെ. സുഭാഷ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലേക്ക് പോകാനാണ് അന്വേഷണ സംഘം ഡല്‍ഹിയിലെത്തിയത്. ഡല്‍ഹിയില്‍ കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ കുടുംബത്തെ കണ്ട് മൊഴി രേഖപ്പെടുത്തി. ബിഷപ്പിന്റെ മൊഴിയെടുത്ത ശേഷമേ അറസ്റ്റ് സംബന്ധിച്ച തീരുമാനങ്ങള്‍ ആയിരിക്കും അറസ്റ്റിനെ സംബന്ധിച്ച് തീരുമാനം എടുക്കുക.
സംസ്ഥാനത്ത് ഒരു മാസത്തിലേറെ അന്വേഷം നീണ്ടു. ബിഷപ്പിന്റെ അറസ്റ്റ് വൈകിയതോടെ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അതിന് ശേഷമാണ് ഇപ്പോഴദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ബിഷപ്പ് പീഡിപ്പിച്ചെന്ന് ജൂലൈ അഞ്ചിന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ കന്യാസ്ത്രീ രഹസ്യ മൊഴി നല്‍കിയിരുന്നു. എന്നിട്ടും ചോദ്യം ചെയ്യാന്‍ തയ്യാറാകാഞ്ഞത് വിവാദമായിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം ശ്രമിക്കും. പിന്നീട് കന്യാസ്ത്രീ പീഡന വിവരം ആദ്യം പറഞ്ഞ ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്‌റ്യന്‍ വടക്കേലീന്റെ മൊഴിയെടുക്കും. അതും കഴിഞ്ഞാണ് ജലന്ധറിലേക്ക് പറക്കുക.
ബിഷപ്പിനെതിരായ നടപടികള്‍ ഭംഗിയായി നടത്താന്‍ കേരള പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ജലന്ധറില്‍ എത്തുക. അതിനിടെ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ വൈദീകന്‍ ശ്രമിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതയുടെ പങ്ക് അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























