നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് ... ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയില്‍ ബസ് അപകടത്തില്‍ ഒമ്പതുമരണം.... നിരവധി പേർക്ക് പരുക്ക്

ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയില്‍ ബസ് അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. തുളസിപാകല ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ 5:30-ഓടെയാണ് സംഭവം നടന്നത്. മലമ്പ്രദേശത്തുള്ള വളവില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ബസ്സില്‍ 35 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരും ഒരു ക്ലീനറും ഉണ്ടായിരുന്നു. 'ഒന്‍പത് പേര്‍ മരിച്ചു. ഏഴുപേരെ സംഭവസ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സിഎച്ച്‌സി ചിന്തൂരിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഭദ്രാചലത്തേക്ക് മാറ്റുമെന്ന്ജി ജില്ലാ കളക്ടര്‍ .
വനനിബിഡമായ മലമ്പ്രദേശത്തിലെ കൊടുംവളവിലൂടെ പോകുമ്പോള്‍ വാഹനം റോഡില്‍ നിന്ന് തെന്നിമാറി ചെരിഞ്ഞ പാതയിലേക്ക് പതിച്ചതായാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha



























