ഇന്ത്യയുടെ മധ്യ മേഖലയിലും വടക്ക്, കിഴക്ക് ഉപദ്വീപിലെ ചില ഭാഗങ്ങളിലും ഡിസംബർ 14 വരെ ശീതതരംഗം ഉണ്ടാകാൻ സാധ്യതയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

ഇന്ത്യയുടെ മധ്യ മേഖലയിലും വടക്ക്, കിഴക്ക് ഉപദ്വീപിലെ ചില ഭാഗങ്ങളിലും ഡിസംബർ 14 വരെ ശീതതരംഗം ഉണ്ടാകാൻ സാധ്യതയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, അസം, മണിപ്പൂർ, മിസോറം, ത്രിപുര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. 13 മുതൽ 17 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയായ ജമ്മു-കാശ്മീർ, ലഡാക്ക്, ഗിൽഗിറ്റ്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ് എന്നിവിടങ്ങളിലും 14 ന് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.
ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും രാവിലെ മൂടൽമഞ്ഞ് മൂടിയതായാണ് റിപ്പോർട്ട്. പകൽ മുഴുവൻ തണുപ്പ് തുടരുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha



























