മലപ്പുറത്ത് വോട്ടു ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു...

ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ടാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു. പുളിക്കൽ ഹൈസ്കൂളിന് സമീപം കാപ്പിൽ റഹ്മത്ത് മൻസിലിൽ താമസിക്കുന്ന മുഹമ്മദ് കോയയാണ് മരിച്ചത്. രാവിലെ 12 മണിയോടെ വോട്ടു ചെയ്യാനായി പുളിക്കൽ പറവൂർ മുഹമ്മദീയ മദ്രസയിൽ എത്തിയ സമയത്താണ് കുഴഞ്ഞുവീണത്.
പോളിങ് ബൂത്തിൽ കയറി തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചതിനു ശേഷം കൈയിൽ മഷിയും പുരട്ടി വോട്ടിങ് മെഷീനിലേക്ക് പോവാനിരിക്കെയാണ് കുഴഞ്ഞു വീണ് മരിച്ചത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഭാര്യ: റസിയ. മക്കൾ: റീമ, മുഹമ്മദ് റയ്യാൻ, മുഹമ്മദ് റഈദ്. മരുമക്കൾ: നവാഫ്, ഹിബ. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാത്രി 9.30ന് പുളിക്കൽ ജുമാമസ്ജിദിലായിരുന്നു.
"
https://www.facebook.com/Malayalivartha


























