ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന് സൂചന ; രഹസ്യമായി ഉപയോഗിച്ച സിം കാർഡിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്‍സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തത് 12 മണിക്കൂറോളം

ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്ന് സൂചന. ജസ്‌നയുടെ സുഹൃത്തിനെ അന്വേഷണ സംഘം പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തു. ജസ്‌നയുമായി അടുപ്പമുണ്ടെന്ന് വിശ്വസിക്കുന്ന ഇയാളിൽ നിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ മാർച്ച് 22 നാണ് ജസ്‌നയെ കാണാതാകുന്നത്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട സംശയത്തിന്റെ നിഴലിൽ നിർത്തിയിരുന്നു. ഇതിൽ ജസ്നയുടെ ആണ്സുഹൃത്തിനെ ചോദ്യം ചെയ്തതിൽ നിന്ന് സുപ്രധാനമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഈ ആൺ സുഹൃത്തിന് ബന്ധമുണ്ടോ എന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. ഇതിനുമുൻപും ഈ ആണ്സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു. അന്ന് ജസ്‌നയുമായി യാധൊരുവിധ ബന്ധമില്ലെന്നും സാധാരണ സുഹൃത്തുക്കൾ മാത്രമാണ് തങ്ങൾ എന്ന് ഇയാൾ വ്യക്തമാക്കിയിരുന്നു. അതേസമയം ജസ്നയുടെ കുടുംബവും തിരോധാനത്തിൽ സുഹൃത്തിനെ സംശയമുണ്ടെന്ന് പറഞ്ഞിരുന്നു. ഈ സംശയമാണ് സുഹൃത്തിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പോലീസിനെ പ്രേരിപ്പിച്ചത്.
ജെസ്ന കേസുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച വിവരങ്ങളെല്ലാം കോടതിക്ക് കൈമാറിയിരുന്നു. ജെസ്ന രഹസ്യമായി ഉപയോഗിച്ച സിം കാർഡ് പോലീസ് കണ്ടെത്തി. ഈ സിം കാർഡുമായി ബന്ധപ്പെട്ട് പരിശോധനകൾ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. അതിനിടെ പുതിയ സിം കാർഡിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജെസ്നയുടെ ആണ്‍സുഹൃത്തിനെ പോലീസ് 12 മണിക്കൂറോളം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിൽ ഇയാൾ തനിക്ക് ജെസ്നയുമായി പ്രണയമുണ്ടായിരുന്നുവെന്ന കാര്യം സമ്മതിച്ചുവെന്നാണ് വിവരം. മുൻപ് ആണ്‍സുഹൃത്ത് നൽകിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha


























