നിയന്ത്രണം വേണ്ടിവരുമോ...നിയന്ത്രണം വേണ്ടത് സോഷ്യല്‍ മീഡിയയ്ക്കല്ല, മാധ്യമ പ്രവര്‍ത്തകര്‍ക്ക്; ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാര വേദിയില്‍ മുഖ്യമന്ത്രി

മുഖ്യന്‍ നിലപാടില്‍ ഉറച്ചുതന്നെ. ചാനലുകളുടെ അന്തിച്ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഭാഷാ പ്രയോഗങ്ങള്‍ അതിരു കടക്കുന്ന രീതിയിലാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയ അല്ലേ നിയന്ത്രണം പാലിക്കേണ്ടതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കര്‍ പുരസ്‌ക്കാര വേദിയിലാണ് ചാനല്‍ ചര്‍ച്ചകളിലുണ്ടാകുന്ന ഭാഷാ പ്രയോഗങ്ങളെ കുറിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്.
ഹനാന്‍ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ നടത്തിയ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് അവതാരകന്‍ ജോണി ലൂക്കാസ് മുഖ്യമന്ത്രിയോട് സോഷ്യല്‍ മീഡിയ നിയന്ത്രണത്തെ കുറിച്ച് ചോദിച്ചത്. എന്നാല്‍, തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് സോഷ്യല്‍ മീഡിയ അല്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആളുകള്‍ വ്യക്തിപരമായി സംസാരിക്കുമ്പോള്‍ ചില പരദൂഷണങ്ങളും തെറികളുമൊക്കെ പറയും. സോഷ്യല്‍ മീഡിയയില്‍ അത് രേഖപ്പെടുത്തി വരുന്നതാണ് സോഷ്യല്‍ മീഡിയയില്‍. സാമൂഹ്യ മാധ്യങ്ങള്‍ എങ്ങിനെ ഉപയോഗിക്കണം എന്നറിയാത്തതിലൂടെ വരുന്ന കാര്യങ്ങളും കൂടിയാണിത്. ആരോഗ്യകരമായ ഒട്ടേറ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട് അവിടെ ആരോഗ്യകരമായത് പ്രോത്സാഹിപ്പിക്കുകയും മറ്റത് തള്ളിക്കളയുകയുമാണ് വേണ്ടത്' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























