ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബാലറ്റ് വേണ്ട; വോട്ടിംഗ് മെഷീന്‍ തന്നെ മതിയെന്ന് സി.പി.എം

വീണ്ടും സിപിഎമ്മിന്റെ വ്യത്യസ്ത നിലപാട്. തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തുമ്പോള്‍ വ്യത്യസ്ത നിലപാടുമായി സി.പി.എം. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണ്ടന്ന് സി.പി.എം. ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നത് തെരഞ്ഞെടുപ്പ് വൈകിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും വിവിപാറ്റ് സുരക്ഷിതമാണെന്നും സി.പി.എം വിലയിരുത്തുന്നു.
തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് വേണ്ടി പുതിയ നയം രൂപീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സുതാര്യത വേണമെന്നും സി.പി.എം ആവശ്യപ്പെട്ടു. പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നാണ് നിലപാട് രൂപീകരിച്ചത്.
വരുന്ന ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് തൃണമുല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കെയാണ് സി.പി.എം വ്യത്യസ്ത നിലപാട് സ്വീകരിച്ചത്
https://www.facebook.com/Malayalivartha


























