മുല്ലപ്പെരിയാറില്‍ ഇന്ന് ഉന്നതാധികാര സമിതി സന്ദര്‍ശനം നടത്തും

സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലനിരപ്പ് 136 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ലക്ഷ്യം
കഴിഞ്ഞ നവംബര്‍ 14നാണ് ഉന്നതാധികാര സമിതി നേരത്തെ സന്ദര്‍ശനം നടത്തിയത്. കേന്ദ്ര ജലവിഭവ കമ്മീഷനിലെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയര്‍ ഗുല്‍ഷന്‍ രാജിന്റെ നേത്രൃത്വത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിശ്വാള്‍, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.എസ്.പ്രഭാകര്‍ തുടങ്ങിയവരാണ് സമിതിയിലുള്ളത്. ഉപസമിതി അംഗങ്ങളും ഇവര്‍ക്കൊപ്പം ഉണ്ടാക്കും. 136 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നെങ്കിലും നിലവില്‍ 134.75 ആണ് ഡാമിലെ ജലനിരപ്പ്
https://www.facebook.com/Malayalivartha


























