നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരുന്ന തീരുമാനം ഹണി റോസും രചനയും പിന്‍വലിച്ചേക്കും

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരുന്ന തീരുമാനം പിന്‍വലിച്ചേക്കും. കക്ഷി ചേരുന്നതിനെ അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.
അതേസമയം, യുവനടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യില്‍ ആഭ്യന്തര കലഹമെന്ന് റിപ്പോര്‍ട്ട്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്ന് ഭാരവാഹികള്‍ ആവര്‍ത്തിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടമായ നിലപാടുകളൊന്നും സംഘടന കൈക്കൊണ്ടിരുന്നില്ല. ഇതിനെ ചൊല്ലിയാണ് സംഘടനയില്‍ പൊട്ടലും ചീറ്റലും ചേരിപ്പോരുമുണ്ടായത്. ഒടുവില്‍ മോഹന്‍ലാല്‍ രാജിഭീഷണി മുഴക്കുന്നത് വരെയെത്തി കാര്യങ്ങള്‍.
https://www.facebook.com/Malayalivartha
























