കൃഷ്ണന്റെ കളികൾ കൂടുതൽ നടന്നത് കേരളത്തിന് പുറത്തായിരുന്നു... കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും തലവനെ പൊക്കാനൊരുങ്ങി അന്വേഷണ സംഘം

ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ അന്വേഷണസംഘം തമിഴ്‌നാട്ടിലേയ്ക്ക്. കൊല്ലപ്പെട്ട കൃഷ്ണനും സംഘവും തമിഴ്‌നാട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം തമിഴ്‌നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പറയാറായിട്ടില്ലെന്നും ഡിഎസ്പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കൊല്ലപ്പെട്ട കൃഷ്ണന്റെ സുഹൃത്തുക്കളാണെന്നും പൊലീസ് വ്യക്തമാക്കി. പല തട്ടിപ്പുകളിലും ഇവര്‍ പങ്കാളികളായിരുന്നു.
നിധിവേട്ടയും ആഭിചാരവും നടത്തിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു. തമിഴ്‌നാട്ടിലാണ് ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. കൃഷ്ണന്‍ അടിക്കടി തെനിക്കടുത്തുള്ള ആണ്ടിപ്പെട്ടിയിലേക്ക് യാത്ര നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha
























