വെണ്ണിയോട് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി; മറ്റ് മൂന്ന് പേർക്കായി തിരച്ചില്‍ തുടരുന്നു

വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലംഗ കുടുംബത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാരായണന്‍ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തിലെ മറ്റു മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും ചെരുപ്പുകളും കണ്ടെത്തിയിരുന്നു. ചൂണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍ കുട്ടി, ഭാര്യ ശ്രീജ, മക്കളായ സായുജ്, സൂര്യ എന്നിവരെയാണ് കാണാതായത്.
രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് മുതിര്‍ന്നവരുടെയും രണ്ട് കുട്ടികളുടെയും ചെരിപ്പുകള്‍ കണ്ടെത്തിയത്. ഇതിനടുത്ത് മറ്റ് ചില സാധനങ്ങളും ഒരു കത്തും ഉണ്ടായിരുന്നു. ആ കത്തില്‍ നിന്നാണ് ഇവര്‍ ആനപ്പാറ സ്വദേശി നാരായണനും കുടുംബവുമാണ് എന്ന് സൂചന ലഭിച്ചത്. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ മറ്റ് മൂന്നുപേർക്കായി തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























