നീണ്ട കാത്തിരിപ്പിനൊടുവില്‍ റേഷന്‍കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് പൊതുവിതരണ വകുപ്പ് തുടക്കം കുറിച്ചു

നീണ്ട കാത്തിരിപ്പിനൊടുവില്‍ റേഷന്‍കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് പൊതുവിതരണ വകുപ്പ് ഇന്നലെ തുടക്കം കുറിച്ചു. അപേക്ഷ ഓണ്‍ലൈനായി നല്‍കാന്‍ മാത്രമെ നിലവില്‍ കഴിയൂ. ഇലക്േട്രാണിക് റേഷന്‍കാര്‍ഡ് പിന്നീട് പ്രാവര്‍ത്തികമാക്കും. റേഷന്‍കാര്‍ഡിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ എളുപ്പമാണ്.
എന്ന വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ഐക്കണില്‍ ക്ലിക്ക്‌ചെയ്യണം. തുടര്‍ന്ന് ഇമെയില്‍ അഡ്രസ് ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം റേഷന്‍കാര്‍ഡ് ഉണ്ടോ എന്ന് ചോദിക്കും. പുതിയ റേഷന്‍കാര്‍ഡിനാണെങ്കില്‍ ഇല്ല എന്ന് മറുപടി നല്‍കണം. അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനും തിരുത്തലുകളും അടക്കം മറ്റു കാര്യങ്ങള്‍ക്കാണെങ്കില്‍ കാര്‍ഡ് ഉണ്ടെന്നാണ് മറുപടി നല്‍കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇമെയിലില്‍ ഒരു ലിങ്ക് എത്തും. റേഷന്‍കാര്‍ഡിനാണ് അപേക്ഷിക്കേണ്ടതെങ്കില്‍ ലിങ്കില്‍ പുതിയ റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷ ഫോറമാവും ലഭിക്കുക.
തിരുത്ത്, അംഗത്തെ ചേര്‍ക്കല്‍, കാര്‍ഡ് വിഭജനം അടക്കം മറ്റിതര ആവശ്യങ്ങള്‍ക്കാണെങ്കില്‍ 10 അപേക്ഷകളാവും ലിങ്കില്‍ ലഭിക്കുക. പുതിയ അപേക്ഷക്ക് അംഗങ്ങളുടെ ആധാറും ഉടമയുടെ ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് അതത് താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് സബ്മിറ്റ് ചെയ്യണം.
റേഷന്‍കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നുമാത്രമെ വിതരണം ചെയ്യൂ. മൂന്നുമാസത്തിനം ഇലക്േട്രാണിക് റേഷന്‍കാര്‍ഡ് പ്രിന്റ് ചെയ്ത് എടുക്കാന്‍ സൗകര്യം ലഭ്യമാക്കാനാവുമെന്നാണ് വകുപ്പ് കരുതുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ താലൂക്ക് സപ്ലൈ ഓഫിസുകളിലെ നീണ്ട വരിക്ക് അറുതിയാവും. എന്നാല്‍ സാധാരണക്കാര്‍ക്ക് പുതിയ സംവിധാനം പ്രയോജനപ്പെടുത്താന്‍ അക്ഷയ അടക്കം ഇന്റര്‍നെറ്റ് കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും.
https://www.facebook.com/Malayalivartha
























