ജലന്ധര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ജലന്ധര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി പോലീസ് അന്വേഷിക്കട്ടെയെന്നും പോലീസ് അന്വേഷിക്കുന്ന വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുമായി അല്‍ഫോണ്‍സ് കണ്ണന്താനം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. അതിനിടെ അന്വേഷണ സംഘം കേസന്വേഷണത്തിന്‍റെ ഭാഗമായി ഉജ്ജയിനിലേക്ക് തിരിച്ചു. ഉജ്ജയിനി ലേയ്ക്ക് തിരിച്ചു. ഉജ്ജയിന്‍ ബിഷപ്പുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും ജലന്ധര്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുക.
https://www.facebook.com/Malayalivartha
























