ഇന്ന് ഹര്‍ത്താല്‍....കാസര്‍കോട് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: സിദ്ധിഖ് ഖത്തറില്‍ നിന്നെത്തിയത് ദിവസങ്ങള്‍ക്കു മുമ്പ്

വീണ്ടും കൊലയുടെ രാഷ്ട്രീയം. കാസര്‍കോട് ഉപ്പളയില്‍ സി.പി.എം. പ്രവര്‍ത്തകനെ അക്രമികള്‍ കുത്തിക്കൊന്നു. സോങ്കള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ് (25) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗസംഘം ബൈക്കിലെത്തി അബ്ദുള്‍ സിദ്ദിഖിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം നടന്നത്.
പരുക്കേറ്റ ഇയാളെ നാട്ടുകാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ് വ്യക്മാക്കി. അശ്വദ് എന്നയാളാണ് കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha
























