അധികം അധ്വാനമില്ലാതെ എളുപ്പത്തില്‍ കോടീശ്വരന്‍ ആകാൻ റൈസ് പുള്ളര്‍ അഥവാ ഇറിഡിയം കോപ്പര്‍ എന്ന തട്ടിപ്പ് !!

അധികം അധ്വാനമില്ലാതെ എളുപ്പത്തില്‍ കോടീശ്വരന്‍ ആകുക എന്നത് ചിലരുടെ ഒരു സ്വപ്നമാണ്. അത് നടപ്പിലാക്കാന്‍ വഴികൂടി തുറന്നു കിട്ടിയാലോ ?...ഇരുതലമൂരി ,വലം പിരി ശംഖു ,വെള്ളി മൂങ്ങ പോലുള്ള തട്ടിപുകളിലെ മറ്റൊരു ഇനമാണ് ഇറിഡിയം കോപ്പര്‍ തട്ടിപ്പ് .ഇരയെ കണ്ടെത്തുകയാണ് തട്ടിപ്പുകാരുടെ ആദ്യ പണി ..
അന്ധവിശ്വസിയും ആവശ്യത്തില്‍ അധികം പണം ഉള്ളതുമായ ഇരയെ കണ്ടെത്തിയാല്‍ ഇറിഡിയം കോപ്പേര്‍ എന്നാ അമൂല്ല്യ ലോഹത്തെ കുറിച്ചും അതിന്റെ വില്പനെയെയും അതില്ലൂടെ ലഭ്യമാകുന്ന കോടികളെകുറിച്ചും പറഞ്ഞു മോഹിപ്പിക്കും.. ഇറിഡിയം വിറ്റു കോടിക്കണക്കിനു രൂപ സമ്പാദിച്ചവരെകുറിച്ച് വളരെ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കും ..ഇത് തട്ടിപ്പ് സംഘത്തിലെ പലര്‍ പലപ്പോഴായി ഇരയോടു അവതരിപ്പിക്കും ...
ഇറിഡിയത്തെ കുറിച്ച് ഇവര്‍ ഇരയോട് പറയുന്നത് :
കാലപഴക്കമുള്ള അമ്പലങ്ങളുടെ മുകളിലോ പള്ളികളുടെ മുകളിലോ സ്ഥാപിച്ചിരിക്കുന്ന ചെമ്പ് താഴികകുടങ്ങളില്‍ ഇടിമിന്നല്‍ എല്ക്കുമ്പോള്‍ അത് ഇറിഡിയം കോപ്പര്‍ എന്നാ ലോഹം ആയി മാറുന്നു ..ഈ ലോഹം നാസ ,DRDO ,ISRO മുതലായ സ്പേസ് എജെന്സികളും ആയുധനിര്‍മാതാക്കളും ഉപയോഗിക്കുന്നു .രോക്കെട്റ്റ് എന്ജിന് പവര്‍ ഉത്പാദിപ്പിക്കാനും മിസൈലുകളില്‍ പിടിപ്പിക്കാനും ഈ ലോഹം അത്യന്താപേഷികമാണ് .... :) ഈ ലോഹത്തിനു അരിമണിയെ ആകര്‍ഷിക്കാനും അതിലേക്കു തെളിക്കുന്ന ടോര്ചിനെ പ്രകാശരഹിതമാക്കാനും ശേഷിയുണ്ട് !!!
അവസാനം പറഞ്ഞ രണ്ടു കാര്യങ്ങള്‍ അവര്‍ ഇരക്ക് മുന്നില്‍ അവതരിപ്പിക്കും ..വെറും നാലാം കിട മാജിക് ടെക്നിക്കിലൂടെ ലോഹതിലേക്ക് ആകര്ഷിക്കപെടുന്ന അരിമണിയും കെട്ടുപോകുന്ന ടോര്‍ച്ചു ലൈറ്റും കണ്ടു അന്തം വിടുന്ന ഇരയെ ഇത് ഉടനെ വാങ്ങിയില്ലെങ്കില്‍ മറ്റാരെങ്കിലും വാങ്ങി കൊണ്ട് പോകും എന്ന് പറഞ്ഞു പ്രലോഭിപ്പിക്കും ..( ഈ ടെസ്റ്റ് കാണിക്കാന്‍ തന്നെ രൂപ അമ്പതിനായിരം അവര് വാങ്ങും :) )
ആദ്യടെസ്റ്റ് കണ്ടു കണ്ണ് മഞ്ഞളിച്ചു ഇരിക്കുന്ന ഇരയോട് ഇത് വാങ്ങാന്‍ വരുന്ന കമ്പനിക്കാര്‍ ടെസ്റ്റ് നടത്തും എന്നും ആ ടെസ്റ്റ് നടത്താന്‍ ചെലവുണ്ട് എന്നും അതിനു മുതല്‍ മുടക്കാന്‍ ഇപ്പോള്‍ ഇറിഡിയം ഇരിക്കുന്ന ആളുടെ കയ്യില്‍ പണം ഇല്ലെന്നും അഞ്ചു മുതല്‍ പത്തു ലക്ഷം വരെ മുടക്കിയാല്‍ നമ്മള്‍ മുഖാന്തിരം മാത്രമേ ഈ കച്ചവടം നടക്കുകഒള്ളൂ എന്നും ധരിപ്പിക്കും !!!! ഇതില്‍ ഇര വീണാല്‍ ഇസ്രായേലില്‍ നിന്നോ നാസയില്‍ നിന്നോ വന്നു ടെസ്റ്റ് നടത്തുന്ന സയന്റിസുകളുടെ രംഗപ്രവേശം ആണ് ( മൊത്തം ആള്‍മാറാട്ടം :) )...അവര്‍ വന്നു അഞ്ചോ പത്തോ ലക്ഷം വാങ്ങി ടെസ്റ്റ് നടത്തും എന്നിട്ട് ഇറിഡിയതിന്റെ വില ആയിരം കോടി മുതല്‍ ഒരുലക്ഷം കോടി എന്നോക്കോ നിശ്ചയിക്കും !!!
ഇറിഡിയം കോപ്പറിന്‍റെ അത്ഭുതശേഷി തിരിച്ചറിഞ്ഞ പൂർവികർ ചില കുടുംബങ്ങളിൽ ഇത് ലോഹപാത്രങ്ങളുടെയും നാണയങ്ങളുടെയും മറ്റും രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ഇത് കൈവശം വച്ചാൽ സമ്പത്ത് വന്ന് കുമിയും. പക്ഷേ കോപ്പര്‍ ഇറിഡിയം (റൈസ് പുള്ളര്‍) വിറ്റാൽ അതിലും പണം കിട്ടും എന്നാണ് കള്ളക്കഥ. ‘വിദേശത്തുനിന്ന് റൈസ് പുള്ളർ പരിശോധിക്കാൻ വരുന്ന വിദഗ്ധർക്ക്’ ലക്ഷങ്ങള്‍ പ്രതിഫലം കൊടുക്കണം. പക്ഷേ നിലവിൽ റൈസ് പുള്ളർ കൈവശമിരിക്കുന്ന ആൾക്ക് പണം മുടക്കാനില്ല.
കോടികളുടെ കണക്കു കേട്ട് ബോധം കെടുന്ന ഇരയോട് ഇറിഡിയം കൈവശം ഇരിക്കുന്ന ആള്‍ ആവശ്യപെടുന്നത് പത്തു കോടി രൂപ ആണെന്നും തല്ക്കാലം അഞ്ചു കൊടുത്താല്‍ സാധനം വാങ്ങാമെന്നും തട്ടിപ്പുകാര്‍ അറിയിക്കും. മോഹന വാഗ്ദാനങ്ങളില്‍ പെടുന്ന ഇര അത് വാങ്ങി കാത്തിരിക്കും !!! കമ്പനിക്കാര്‍ കോടികള്‍ കൊണ്ട് വരുന്നതും കാത്തു !!!! ആ കാത്തിരിപ്പു അനന്തമായിരിക്കും ...നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു തട്ടിപ്പുകാര്‍ ഒഴിഞ്ഞുമാറും ...
പണം കൈക്കലാക്കിയാൽപ്പിന്നെ തട്ടിപ്പുകാരെ കാണില്ല. ഈ തട്ടിപ്പിൽപ്പെട്ട് കുടുംബം നശിച്ചരും മനോനില തെറ്റിയവരും നിരവിധിയുണ്ട്. പണം നഷ്ടപ്പെട്ടതിന് ശേഷം തിരക്കിച്ചെന്നാൽ വ്യാപാരം നടക്കാതിരിക്കുന്നതിന് തട്ടിപ്പുകാർ ഒഴികഴിവുകൾ പറയും. ഈ അധോലോക പണമിടപാടിലെ തർക്കം ഭീഷണിയിലും കയ്യേറ്റത്തിലും ചിലപ്പോൾ കൊലപാതകത്തിലും വരെ എത്തിയേക്കും. അത്തരം തട്ടിപ്പാണ് കമ്പക്കാനത്തെ കൃഷ്ണന്‍റെയും കുടുംബത്തിന്റേയും കൂട്ടക്കൊലപാതകത്തിന് പിന്നിൽ എന്ന പ്രാധമിക സൂചനകളാണ് അന്വേഷണസംഘത്തിൽ നിന്ന് കിട്ടുന്നത്.
https://www.facebook.com/Malayalivartha
























