ഇത് അപൂര്‍വത്തിലപൂര്‍വം... വര്‍ഷങ്ങളോളം നഗരത്തില്‍ ഓട്ടോ ഓടിച്ചോടിച്ച് അതേ നഗരത്തിന്റെ പിതാവായി രാഹുല്‍ ജാദവ്

നഗരത്തില്‍ തലങ്ങും വിലങ്ങും ഓട്ടോ ഓടിക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെയൊരു ഭാഗ്യം ഉണ്ടാകുമെന്ന്. വര്‍ഷങ്ങളോളം മഹാരാഷ്ട്രയിലെ പിംപ്രി ചിന്‍ചാവദ് പട്ടണത്തിലൂടെ ഓട്ടോ ഓടിച്ചിട്ടുള്ള മുപ്പത്തൊമ്പത് കാരനായ രാഹുല്‍ ജാദവ് ഇന്ന് നഗര പിതാവാണ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് രാഹുലിന്റെ നേട്ടം. എന്നാല്‍, ഇന്ന് ഓട്ടോ ഓടിച്ച് നടന്ന അതേ നഗരത്തിന്റെ പിതാവാണ് രാഹുല്‍. കര്‍ഷക കുടുംബത്തിലാണ് രാഹുല്‍ ജനിച്ചത്. ജീവിത സാഹചര്യങ്ങള്‍ മൂലം പത്താം തരം വരെയേ പഠിക്കാന്‍ കഴിഞ്ഞുള്ളു.
1996 മുതല്‍ 2003 വരെ ഓട്ടോ ഓടിച്ചാണ് ഇയാള്‍ കുടുംബം പുലര്‍ത്തിയത്. ഇപ്പോള്‍ രാഹുലിന്റെ നേട്ടമാണ് ദേശീയ മാധ്യമങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നത്. പിംപ്രി ചിന്‍ചാവദ് നഗരത്തിന്റെ മേയറായി ശനിയാഴ്ചയാണ് രാഹുല്‍ ജാദവ് തെരെഞ്ഞെടുക്കപ്പെത്. 128 അംഗങ്ങളുള്ള കോര്‍പറേഷന്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്. ആറ് സീറ്റുള്ള ഓട്ടോകള്‍ സര്‍ക്കാര്‍ നിരോധിച്ചതോടെ രാഹുല്‍ കൃഷിയിലേക്ക് തന്നെ തിരിഞ്ഞു. പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ചേര്‍ന്നു.
2006ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഇയാള്‍ 2007ല്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയില്‍ ചേര്‍ന്നു. 2017ല്‍ എം.എന്‍.എസ് ടിക്കറ്റില്‍ ജയിച്ച് കൗണ്‍സിലറായി. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന് വീണ്ടും കൗണ്‍സിലറായി തെരെഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ രാജിവെച്ചതോടെയാണ് രാഹുലിന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് ഉയരുന്നത്. എന്‍.സി.പിയും മത്സരരംഗത്ത് ഉണ്ടായിരുന്നു. 120ല്‍ 81 വോട്ട് നേടിയാണ് രാഹുല്‍ വിജയിച്ചത്.
ഓട്ടോ ഡ്രൈവറായി ജീവിച്ചതിനാല്‍ സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങള്‍ തനിക്ക് അറിയാമെന്നും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുക എന്നും രാഹുല്‍ പി.ടി.ഐയോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























