സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്

സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്. അശ്വിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി സോങ്കള്‍ പ്രതാപ് നഗറില്‍വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സിദ്ദിഖിനെ കുത്തി കൊലപ്പെടുത്തിയത്. പ്രതികളെ സംബന്ധിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അശ്വിത്തിനെതിരെ കേസെടുത്തത്.പ്രതികള്‍ സംസ്ഥാനം വിട്ടതായും പോലീസിനു സൂചനകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലും പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രതികളുടെ രാഷ്ടീയ പശ്ചാത്തലം അന്വേഷിക്കുമെന്നും മുതിര്‍ന്ന എസ്പി പറഞ്ഞു .
https://www.facebook.com/Malayalivartha
























