ബാര്‍ കോഴ കേസ്; പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

ബാര്‍ കോഴ കേസ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റ വിമുക്തനാക്കി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെതിരായി മുഖ്യ സാക്ഷി ഡോ ബിജു രമേശ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ബിജു രമേശിന് വേണ്ടി കേരള ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാര്‍ വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹാജരാകും.
ഇന്നത്തോട് കൂടി ബാര്‍ കോഴ കേസിലെ പ്രതിക്ഷേധ ഹര്‍ജികളുടെ വാദം പൂര്‍ത്തിയാകും.വി എസ് അച്യുതാനന്ദന്‍ ബിജെപി നേതാവ് വി മുരളീധരന്‍ എം പി സി പി ഐ നേതാവ് പി കെ രാജു ബിജെപി നേതാവ് നോബിള്‍ മാത്യു സി പി ഐ അഭിഭാഷക സംഘടനാ ഐ എ എല്‍ എന്നിവരുടെ ഹര്‍ജികളുടെ വാദം പൂര്‍ത്തിയായിരുന്നു. സിപിഐ നേതാവും കൃഷി മന്ത്രിയുമായ വി എസ് സുനില്‍ കുമാര്‍ മന്ത്രിയുടെ ചുമതല വഹിക്കുന്നതിനാല്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു.
https://www.facebook.com/Malayalivartha
























