മുണ്ടിലുടക്കി ലാലേട്ടൻ ; ലാലിസം , ബിഗ്‌ബോസ് , 'അമ്മ പ്രസിഡന്റ് പദവി ഒടുവിൽ പരസ്യവും ; വിവാദങ്ങൾ വിട്ടുമാറാതെ മോഹൻലാൽ

കഴിഞ്ഞ കുറെ നാളുകളായി പല വിവാദങ്ങളാണ് സൂപ്പർ താരം മോഹൻലാലിനെ വിടാതെ പിന്തുടരുന്നത്. ഏറ്റവും ഒടുവിൽ അഭിനയിച്ച പരസ്യമാണ് മോഹൻലാലിന് വിനയായത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റതിനു പിന്നാലെ ഉണ്ടായ വിവാദങ്ങൾ മോഹൻലാലിനെ വളരെയധികം ബാധിച്ചു. ഓസ്‌ട്രേലിയയിൽ ലാലിസം വതരിപ്പിച്ച മോഹൻലാലിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. കോടികൾ മുടക്കി സംപ്രേഷണം ആരംഭിച്ച ചാനൽ പരിപാടിയിൽ അവതാരകനായി മോഹൻലാൽ വന്നുവെങ്കിലും പ്രതീക്ഷയ്ക്കൊത്ത് പരിപാടി ഉയർന്നില്ല എന്ന ആരോപണവും ശക്തമാണ്.
ഒടുവിൽ അഭിനയിച്ച ഒരു പരസ്യമാണ് മോഹൻലാലിന് തലവേദന ആയിരിക്കുന്നത്. സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡാണ് മോഹൻലാലിന് പണികൊടുക്കാൻ രംഗത്ത് എത്തിയിരിക്കുന്നത്. ഏറെനാളായി മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്ക ഉപയോഗിക്കുന്ന രംഗം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നന്നതാണ്.
മോഹന്‍ലാല്‍ അഭിനയിച്ച വസ്ത്ര സ്ഥാപനത്തിന്റെ എല്ലാ ഉല്‍പന്നങ്ങളും പവര്‍ ലൂമില്‍ നെയ്യുന്നതാണ്. എന്നാല്‍, പരസ്യത്തില്‍ ചര്‍ക്ക കാണിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കും. പരസ്യം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ശോഭന ജോർജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























