മന്ത്രശക്തി നേടിയെടുക്കാൻ കൃഷ്ണനെയും മകനെയും പാതി ജീവനോടെ സന്തതസഹചാരിയായിരുന്ന ആശാനും കൂട്ടരും ചേർന്ന് കുഴിച്ച് മൂടി; കണ്മുന്നിൽ അച്ഛനെയും,അമ്മയെയും, സഹോദരനെയും ഇഞ്ചിഞ്ചായി കൊല്ലുന്ന നരാധമന്മാരെ തടായാൻ ശ്രമിച്ച ആർഷയുടെ മൂന്ന് കൈവിരലുകൾ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആഞ്ഞു വെട്ടി-സമാനതകളില്ലാത്ത അരുംകൊലയുടെ ചുരുളുകൾ അഴിയുമ്പോൾ...

കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയതിന് പിന്നില്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള അന്ധവിശ്വാസം. മന്ത്രവാദിയെ കൊലപ്പെടുത്തിയാല്‍ മന്ത്രിശക്തി കിട്ടുമെന്ന വിശ്വാസമാണ് കൊലപാതകത്തിന് പ്രേരകമായത്. ആഭിചാരം ചെയ്യുന്ന കൃഷ്ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന വിശ്വാസമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.കൃഷ്ണന്‍റെ സന്തതസഹചാരിയയിരുന്ന ആശാന്‍ എന്ന് വിളിപ്പേരുള്ള ബൈക്ക് മെക്കാനിക്ക് അനീഷാണ് കൊലപാതകത്തിന്റെ ആസൂത്രകന്‍. കൃഷ്ണനെ മന്ത്രവാദങ്ങള്‍ക്ക് കൂട്ടിക്കൊണ്ടുപോയിരുന്നത് അനീഷാണ്.
അനീഷിന്റെ ബൈക്കിലായിരുന്നു ആഭിചാരക്രിയകള്‍ക്കായി കൃഷ്ണന്‍ സഞ്ചരിച്ചിരുന്നത്. കൃഷ്ണന്റെയും കുടുംബത്തിന്റെയും ശവസംസ്‌ക്കാര ചടങ്ങുകളിലും മറ്റും അനീഷ് എത്താതിരുന്നതാണ് പൊലീസിന് സംശയം ഉളവാക്കിയത്. കൃഷ്ണന്റെ ബന്ധുക്കള്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് തൊടുപുഴയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അനീഷിലേക്കെത്തിയത്. അനീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പൊലീസ് കരുതുന്നത്.
ഞായറാഴ്ചയാണ് പ്രതികള്‍ കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തുന്നത്. പ്രതികളുടെ ആക്രമണത്തെ കൃഷ്ണന്റെ മകള്‍ ആര്‍ഷ എതിര്‍ത്തിരുന്നു. പിടിവലിക്കിടെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആർഷയെ ആഞ്ഞുവെട്ടുന്നതിനിടെ മൂന്നു കൈവിരലുകള്‍ അറ്റുവീണു. അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അർജ്ജുന്റെ തലയിൽ മാത്രമായി 17ഓളം വെട്ടുകൾ ഏറ്റു. നാലുപേരുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിനു പുറമേ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഞ്ഞു വെട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് ഷിബു ഉള്‍പ്പടെയുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങളും നിര്‍ണായകമായി. അനീഷിനൊപ്പം പിടിയിലായ അടിമാലി സ്വദേശി മന്ത്രവാദികൂടിയാണ്.
https://www.facebook.com/Malayalivartha
























