തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലെ ഫ്‌ലാറ്റിന്‌റെ പത്താം നിലയില്‍ നിന്ന് ഇതര സംസ്ഥാനക്കാരന്‍ ചാടി മരിച്ചു

പേരൂര്‍ക്കടയില്‍ ഫ്‌ലാറ്റിന്റെ 10ാം നിലയില്‍ നിന്നു ചാടിയ ഇതര സംസ്ഥാനക്കാരനായ വയോധികന്‍ മരിച്ചു. മുംബൈ സ്വദേശി മുന്നലാല്‍ ജലാന്‍ (68) ആണ് മരിച്ചത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പുലര്‍ച്ചെ ഏഴിനായിരുന്നു സംഭവം നടന്നത്.
മുന്നലാലിന്റെ മകന്‍ വേളി വിഎസ്എസ്‌സിയില്‍ ജോലിക്കാരനാണ്. രണ്ടു വര്‍ഷമായി ഇവര്‍ മുക്കോല മരുതൂര്‍ റോഡിലെ ഫ്‌ലാറ്റിലായിരുന്നു താമസം. വീട്ടുകാരറിയാതെ ഫ്‌ലാറ്റിന്റെ 10ാം നിലയിലെത്തിയ ഇയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
https://www.facebook.com/Malayalivartha
























