കൃഷ്ണന്റെ മാന്ത്രികശക്തി നേടിയെടുക്കാൻ കൂട്ടക്കൊലപാതകം; രണ്ട് വർഷമായി അനീഷ് ആർജ്ജിച്ചെടുത്ത സിദ്ധികൾ ഫലിക്കാതെ വന്നത് കൃഷ്ണൻ ആഭിചാരക്രിയകൾ ചെയ്ത് തന്നിൽ നിന്ന് ആ ദിവ്യ ശക്തി തട്ടിയെടുത്തെന്ന അമിതമായ അന്ധവിശ്വാസത്തിൽ: പൂജാമന്ത്രവിധികൾ രേഖപ്പെടുത്തിയ താളിയോലകൾ കൈക്കലാക്കി കൃഷ്ണന്റെ ഏലസുകൾ അഴിച്ചുമാറ്റി കൊലപാതകം... അരുംകൊലയുടെ ചുരുളുകൾ അഴിയുന്നു

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നേരത്തെ പിടിയിലായ അനീഷിനു പിന്നാലെ കൂട്ടു പ്രതിയായ ലിബീഷാണ് അറസ്റ്റിലായത്. മന്ത്രശക്തി കെെവശപ്പെടുത്താനാണ് രണ്ടുപേരും ചേർന്ന് കൃത്യം നടത്തിയതെന്ന് തെളിഞ്ഞു. ലിബീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ അനീഷിനെ അറസ്റ്റ് ചെയ്യാനുണ്ട്. വീട്ടിൽ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തിൽ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്.പി കെ.ബി.വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉഗ്രമന്ത്രവാദിയായ കൃഷ്ണൻ കൊലപ്പെട്ടാൽ ഇയാളുടെ മാന്ത്രികശക്തിയെല്ലാം തനിക്ക് ലഭിക്കുമെന്ന അനീഷിന്റെ അന്ധവിശ്വാസമാണ് കൊലയിലേക്ക് നയിച്ചത്. മുൻനിശ്ചയിച്ച പ്രകാരം കൃത്യം നടത്തുന്നതിനായി കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് അനീഷും ഇയാളുടെ സഹായിയും കൃഷ്ണന്റെ വീട്ടിലെത്തിയത്. അനീഷ് ആട്ടിൻകൂട്ടിൽ കയറി ആടിനെ ആക്രമിച്ചതോടെ ആടുകൾ വാവിട്ട് കരഞ്ഞു. ഇതുകേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്ക് അബ്സോർബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.
കൃഷ്ണൻ മരിച്ചുവെന്നു കരുതി വീട്ടിനുള്ളിൽ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയിൽ ശബ്ദം കേട്ട് ആർഷ (21) ഉണർന്നു. ഇതോടെ അനീഷുമായി ആർഷ ഏറ്റുമുട്ടി. ആർഷയുടെ ചെറുത്തുനില്പിനിടയിൽ അനീഷിന്റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആർച്ചയെ കീഴ്പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്ക്ടിച്ചു. പിന്നീടാണ് അർജുനെ (18) അടിച്ചുകൊന്നത്. എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെട്ടു.
മൃതദേഹങ്ങൾ അങ്ങനെ കിടന്നാൽ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങൾ കുഴിച്ചുമൂടുവാൻ ഇവർ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയൽവാസികൾ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയിൽ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി. മൃതദേഹങ്ങൾ പരിശോധിക്കവേ കൃഷ്ണനും മകൻ ആർജുനും ജീവന്റെ തുടിപ്പുണ്ടായിരുന്നു. വീണ്ടും കത്തിയെടുത്ത് കുത്തി ഇവരുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേർന്ന് ആട്ടിൻതൊഴുത്തിനോട് ചേർന്ന് കുഴിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് ജഡങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു.
https://www.facebook.com/Malayalivartha
























