തിരുവനന്തപുരം ഡിവിഷന് കീഴിലെ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി 12, 19 തീയതികളിലെ പാസഞ്ചര്‍, മെമു സര്‍വ്വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം ഡിവിഷന് കീഴിലെ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി 12, 19 തീയതികളിലെ പാസഞ്ചര്‍, മെമു സര്‍വ്വീസുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂരില്‍ നിന്ന് ഉച്ചയ്ക്ക് 1.05ന് പുറപ്പെടുന്ന ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (56375), ഗുരുവായൂരില്‍ നിന്ന് രാവിലെ 9.05ന് പുറപ്പെടുന്ന ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍ (56373), തൃശ്ശൂരില്‍ നിന്ന് 10.55ന് പുറപ്പെടുന്ന തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56374), ആലപ്പുഴയില്‍ നിന്ന് 7.05ന് പുറപ്പെടുന്ന ആലപ്പുഴ കായംകുളം പാസഞ്ചര്‍ (56377)
കായകുളത്ത് നിന്ന് രാവിലെ 8.35ന് പുറപ്പെടുന്ന കായംകുളം എറണാകുളം പാസഞ്ചര്‍ (56380), എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12ന് പുറപ്പെടുന്ന എറണാകുളം കായംകുളം (56387), കായകുളത്ത് നിന്ന് പുറപ്പെടുന്ന കായംകുളം എറണാകുളം (56388) എന്നീ പാസഞ്ചറുകളാണ് റദ്ദാക്കിയത്. കൊല്ലത്ത് നിന്ന് രാവിലെ 11.10ന് പുറപ്പെടുന്ന കൊല്ലം എറണാകുളം (66308), എറണാകുളത്ത് നിന്ന് രാത്രി 7.40ന് പുറപ്പെടുന്ന എറണാകുളം കൊല്ലം, പാലക്കാട് നിന്ന് രാവിലെ 8.25ന് പുറപ്പെടുന്ന പാലക്കാട് എറണാകുളം (66611), എറണാകുളത്ത് നിന്ന് വൈകീട്ട് 3.10ന് പുറപ്പെടുന്ന എറണാകുളം പാലക്കാട് (66612) എന്നീ മെമു തീവണ്ടികളാണ് റദ്ദാക്കിയത്.
https://www.facebook.com/Malayalivartha
























