മട്ടന്നൂരിൽ ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടത്തി; രഹസ്യ വിവരത്തെത്തുടർന്നുണ്ടായ പരിശോധനയിൽ ഒഴിവാക്കാനായത് വൻദുരന്തം

മട്ടന്നൂരിൽ നിന്നും ഉഗ്രസ്‌ഫോടന ശേഷിയുള്ള രണ്ട്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മട്ടന്നൂർ വെളിയമ്പ്ര പെരിയത്തിൽ നിന്നും ആണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്നുള്ള പരിശോധനയിലാണ് സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.
കണ്ടെടുത്ത ബോംബുകൾ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. രാവിലെ പെരിയം കമ്പിവേലിയിലെ ചെങ്കല്‍ ക്വാറിക്കു സമീപത്ത് അടുക്കിവച്ച ചെങ്കല്ലുകള്‍ക്കിടയില്‍ നിന്നു ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. അതേസമയം മാസങ്ങള്‍ക്കു മുൻപ് ഈ പ്രദേശങ്ങളില്‍നിന്നും വാളുകള്‍ പിടികൂടിയിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികളെല്ലാം ഭീതിയിലാണ്. പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























