മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടുപോയവർക്ക് സൗജന്യമായി പാസ്പോർട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

കേരളത്തിലെ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടുപോയവർക്ക് സൗജന്യമായി ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പ്രളയ പ്രദേശങ്ങളിലെ അന്തരീക്ഷം കെട്ടടങ്ങിയ ശേഷം പാസ്പോർട്ട് നഷ്ടപ്പെട്ടവർ പാസ്പോർട്ട് കേന്ദ്രവുമായി ബന്ധപ്പെടാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.
സുഷമ സ്വരാജിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം വന്നത്. പ്രളയത്തിൽ കേരളത്തിലെ നിരവധി പേർക്ക് പാസ്പോർട്ടും മറ്റ് അനുബന്ധ രേഖകളും നഷ്ടമായിരുന്നു. ഇതേ തുടർന്നാണ് സുഷമ സ്വരാജിന്റെ പ്രഖ്യാപനം.
കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഉരുൾ പൊട്ടലിൽ ജീവനാശവും സംഭവിച്ചിട്ടുണ്ട്. അതേസമയം പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ കാണാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംസ്ഥാനത്തിന് പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























