സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകളുമായി ബിഎസ്എന്‍എല്‍

ഓണവും സ്വാതന്ത്ര്യദിനവും പ്രമാണിച്ച് ആകര്‍ഷകമായ ഓഫറുകളുമായി ബിഎസ്എന്‍എല്‍. 220, 550, 1100 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ടോപ്അപ്പ് ചെയ്യുമ്പോള്‍ യഥാക്രമം 250, 650, 1350 രൂപയുടെ സംസാരമൂല്യം ലഭിക്കുന്നതായിരിക്കും. ഈ ഓഫര്‍ ഈ മാസം 17 മുതല്‍ 23 വരെ ലഭ്യമായിരിക്കും. കൂടാതെ 260 രൂപയുടെ ടോപ്അപ്പ് ചെയ്താല്‍ മുഴുവന്‍ സംസാരമൂല്യത്തോടൊപ്പം 30 ദിവസത്തേക്ക് പരിധിയില്ലാതെ റിങ്ബാക്ക് സോങ്‌സ് മാറ്റുവാനും സാധിക്കും.
29 രൂപയ്ക്കുള്ള 4 ദിവസം വാലിഡിറ്റിയുള്ള കോംബോ 29 എസ്ടിവി ഉപയോഗിച്ച് പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പരിധിയില്ലാത്ത ഡാറ്റയും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാത്ത സോങ് ചേഞ്ചും ചെയ്യുവാന്‍ സാധിക്കുന്നതായിരിക്കും.
ഒരു ദിവസം വാലിഡിറ്റിയുള്ള 9 രൂപയുടെ കോംബോ എസ്ടിവിയില്‍ പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പരിധിയില്ലാത്ത ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ചെയ്യുവാന്‍ സാധിക്കുന്നതായിരിക്കും. പ്രതിദിനം 2 ജിബി ഡേറ്റ പരിധിയില്ലാത്ത വേഗതയില്‍ ലഭിക്കുന്ന ഈ ഓഫറുകള്‍ ഓഗസ്റ്റ് 25 വരെ ലഭ്യമാണ.
https://www.facebook.com/Malayalivartha
























