സ്വന്തം ചോരയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ അച്ഛന്റെ ശ്രമം... 17 വയസുള്ള മകനെ ഉറങ്ങി കിടന്ന സമയം തലയിണ ഉപയോഗിച്ച് മുഖംപൊത്തി; അമ്മയ്ക്ക് പെട്ടന്ന് തോന്നിയ ബുദ്ധിയിൽ മകൻ രക്ഷപെട്ടത് തലനാരിഴക്ക്... അമ്പലപ്പുഴയിൽ സംഭവിച്ചത്...

കഴിഞ്ഞ 10നു രാത്രിയായിരുന്നു സംഭവം. അമ്പലപ്പുഴ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി. തകഴി മയൂരം വീട്ടില്‍ ജയകുമാറി(55)നെയാണ് അമ്ബലപ്പുഴ പോലീസ് പിടികൂടിയത്.
ഇയാളുടെ 17 വയസുള്ള മകനെ തലയിണ ഉപയോഗിച്ച് മുഖംപൊത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഭാര്യ ശ്രീദേവി(52)യെ ജയകുമാര്‍ മര്‍ദ്ദിച്ചിരുന്നു. ശ്രീദേവി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് ജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























