സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളിലും ഒക്ടോബര്‍ മുതല്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്നു

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളിലും ഒക്‌ടോബര്‍ ഒന്നുമുതല്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്ത സ്‌കൂള്‍വാഹനങ്ങളെ അതിനുശേഷം നിരത്തിലോടാന്‍ അനുവദിക്കില്ലെന്ന് ഗതാഗത വകുപ്പ് കമീഷണര്‍ പറഞ്ഞു. സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണിതെന്നും ജി.പി.എസ് ഘടിപ്പിക്കാത്തവക്ക് ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു.
വാഹന പരിശോധനകളും കര്‍ശനമാക്കും. ജി.പി.എസ് സംവിധാനത്തിന്റെ പൂര്‍ണനിയന്ത്രണം ഗതാഗത കമീഷണറേറ്റിലായിരിക്കും .സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായിട്ടായിരിക്കും നിയന്ത്രിക്കുക. ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
ജി.പി.എസിന്റെ നിര്‍മാണ ചുമതലയും സിഡാക്കിനാണ്. ഇവരില്‍നിന്നുതന്നെ ജി.പി.എസ് സംവിധാനം വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. അമിത വേഗം, വാഹനങ്ങളില്‍ നടക്കുന്ന അനാവശ്യ നടപടികള്‍, പെണ്‍കുട്ടികള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ എന്നിവയെല്ലാം മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയാനാവും. അമിതവേഗത്തിന് ഇതിലൂടെ കടുത്ത നിയന്ത്രണം കൊണ്ടുവരാനും കഴിയും. ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക സൈറണ്‍ സംവിധാനം ഉണ്ടാകും. വാഹനത്തിലും തൊട്ടടുത്ത സ്ഥലങ്ങളിലും കണ്‍ട്രോള്‍ റൂമിലും ഇത് മുഴങ്ങും. ഇതോടെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കാനും ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാനുമാവും . അമിതവേഗത്തില്‍ ഓടുന്നവയെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്കും കഴിയും
വിദ്യാര്‍ഥികളുമായി പോവുന്ന വാഹനങ്ങള്‍ 40 ഡിഗ്രിവരെ ചരിയുന്ന സൂചനകളും ജി.പി.എസിലൂടെ അറിയാം. സ്പീഡ് ഗവേണറില്‍ കൃത്രിമം കാണിച്ചാലും പിടികൂടാനുള്ള സംവിധാനം ഉണ്ട്. തുടക്കത്തില്‍ സ്‌കൂള്‍ വാഹനങ്ങളിലും പിന്നീട് സ്‌കൂളുകള്‍ വാടകക്ക് എടുത്ത് ഓടുന്ന വാഹനങ്ങളിലും സംവിധാനം ഘടിപ്പിക്കും. നിലവില്‍ ജി.പി.എസ് സംവിധാനമുള്ള സ്‌കൂള്‍ വാഹനങ്ങള്‍ പുതിയത് ഘടിപ്പിക്കണം. മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. സ്വകാര്യ ബസുകളിലും വൈകാതെ ജി.പി.എസ് ഘടിപ്പിക്കും. ഇതിനായി ആറുമാസത്തെ സമയവും അനുവദിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha
























