ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി.... ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു

ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. തേനി കളക്ടറാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയോട് അടുത്തതോടെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകളും ഇന്നലെ തുറന്നു.
അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. അതേലമയം, ഇടുക്കിയില്‍ മഴ ശമിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു.
നിലവില്‍ 2397.04 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. മൂന്ന് ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഓരോ മീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. എന്നാല്‍ ഇതിലൂടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 450 ഘനമീറ്റര്‍ വെള്ളമാണ് മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്നത്. നാളെ ഇത് 300 ഘനമീറ്റര്‍ ആയി കുറയ്ക്കും.ലൃ'
https://www.facebook.com/Malayalivartha
























