മഞ്ജുവാര്യര്‍ സാക്ഷരതാ മിഷന്റെ ഗുഡ്‌വില്‍ അംബാസിഡറാകുന്നു, സന്നദ്ധപ്രവര്‍ത്തനം എന്ന നിലയിലും പ്രതിഫലം പറ്റാതെയും ആയിരിക്കും താരത്തിന്റെ സേവനം

നടി മഞ്ജുവാര്യര്‍സാക്ഷരതാമിഷന്റെ ഗുഡ്‌വില്‍ അംബാസിഡറാകുന്നു. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാക്ഷരതാ മിഷനുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മഞ്ജുവാര്യര്‍ പ്രതികരിച്ചു. പല കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാതിരുന്നവര്‍ക്ക് അതിന് വഴിയൊരുക്കുകയാണ് സാക്ഷരതാ മിഷന്‍ ചെയ്യുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി പേരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തനം എന്ന നിലയിലും പ്രതിഫലം പറ്റാതെയും ആയിരിക്കും സാക്ഷരതാമിഷന്റെ ഗുഡ് വില്‍ അംബാസിഡറാകുന്നതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു. ഏത് പ്രായത്തിലുള്ളവരെയും അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നത് പുണ്യപ്രവൃത്തിയാണ്. സാക്ഷരതാമിഷന്റെ ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സ് വിജയിച്ച് പാലാ അല്‍ഫോണ്‍സാ കോളജില്‍ ഡിഗ്രിക്ക് പ്രവേശനം നേടിയ അന്‍പത്തിരണ്ടുകാരി റസി മാത്യുവിനെ കുറിച്ച് പത്രത്തില്‍ വായിച്ചപ്പോള്‍ അഭിമാനമായി. ഉദാഹരണം സുജാതയില്‍ റസിയുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും താരം പറഞ്ഞു.
ലോക സാക്ഷരതാ നിരക്കില്‍ ഇന്ത്യ ഏറെ പിന്നിലായിട്ടും സാക്ഷരതയുടെ ലോകത്തേക്ക് പെട്ടെന്നോടിക്കയറാന്‍ കേരളത്തിന് സാധിച്ചു. ഔദ്യോഗികമായി സമ്പൂര്‍ണ സാക്ഷരതനേടിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരക്ഷരര്‍ ഉണ്ടെന്ന് മനസിലാക്കി സര്‍ക്കാര്‍ സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മഢ്ജുവാര്യര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























