ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ റോമിൽ നിന്നും ഇടപെടൽ; കേരളത്തിലും പഞ്ചാബിലും സ്വാധീനനദി ഒഴുകി! ഫ്രാങ്കോ മുളയ്ക്കലിനെ സഹായിക്കാനും മലയാളി മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് കണ്ട് നിൽക്കാനും പഞ്ചാബ് പോലീസിന് നിർദ്ദേശം നൽകിയത് ഡൽഹിയിലെ ഉയർന്ന കോൺഗ്രസ് നേതാക്കളെന്ന് സൂചന

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ റോമിൽ നിന്നും ഇടപെടൽ. വലതുപക്ഷവും ഇടതുപക്ഷവും ചേർന്ന് മുളയ്ക്കലിന്റെ കേസ് കോംപ്ലിമെൻറാക്കി എന്നാണ് ജലന്തറിൽ നിന്നും ലഭിക്കുന്ന വിവരം. അദ്ദേഹത്തെ സഹായിക്കാനും മലയാളികളായ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് കണ്ടു നിൽക്കാനും പഞ്ചാബ് പോലീസിന് നിർദ്ദേശം നൽകിയത് ഡൽഹിയിലെ ഉയർന്ന കോൺഗ്രസ് നേതാക്കളെന്ന് സൂചന. പഞ്ചാബിലെ കോൺഗ്രസ് സർക്കാർ അതിന് ഓശാന പാടി. ഏതായാലും മലയാളി പത്രക്കാർക്ക് ജലന്തറിൽ അടി കിട്ടിയതിൽ കേരള ഭരണകൂടത്തിന് സന്തോഷമായി.
ജലന്തറിലെത്തിയ അന്വേഷണ സംഘത്തിനും കോൺഗ്രസിലെ ഉന്നത തലങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്ന് സൂചനയുണ്ട്. സി പി എമ്മിന്റെ ഡൽഹി എ കെ ജി ഭവനിൽ നിന്നാണ് കേരളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം ഉണ്ടായത്.
പഞ്ചാബിലെ കോൺഗ്രസ് സർക്കാർ ബിഷപ്പിനെ സഹായിക്കാൻ ആദ്യമേ തീരുമാനിച്ചിരുന്നു. നേരത്തെ അഭയ കേസിലെ പ്രതികളെ രക്ഷിക്കാനും കോൺഗ്രസിന്റെ ഉന്നതങ്ങളിൽ നിന്നും ശ്രമം നടന്നിരുന്നു. ലത്തീൻ ബിഷപ്പായ മുളയ്ക്കലിനെതിരെ നടപടിയെടുക്കാൻ റോമിന് മാത്രമാണ് അധികാരം. കന്യാസ്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു ബിഷപ്പിനെതിരെ നടപടിയെടുക്കാൻ റോം തയ്യാറല്ല. പരാതിയുടെ വിശ്വാസ്യത തന്നെയാണ് പ്രശ്നം. മാത്രവുമല്ല സഭയിൽ കന്യാസ്ത്രിമാരുടെ പരാതിക്ക് വലിയ അടിസ്ഥാനം സഭാ സ്ഥാനങ്ങൾ നൽകാറില്ല. സഭയിൽ ഇത്തരം കാര്യങ്ങളിൽ അസ്വാഭാവികതയുണ്ടെന്ന് ആരും കരുതുന്നില്ല.
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ കേരള സർക്കാരിനും പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല. ഒരു ക്രമസമാധാന പ്രശ്നത്തിന് സാധ്യതയുണ്ടായാൽ അറസ്റ്റ് ഒഴിവാക്കാനും സംഘം ശ്രമിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. സഭയെ ഒന്നടങ്കം ആരോപണത്തിന്റെ മുൾമുനയിൽ നിർത്താൻ കേരള സർക്കാർ ആഗ്രഹിക്കുന്നില്ല. ഡൽഹിയിൽ നിന്നും കോൺഗ്രസ് നേതാക്കൾ കേരള സർക്കാരിനെയും സി പി എം ഉന്നതരെയും സ്വാധീനിക്കാൻ ശ്രമം നടത്തിയിരുന്നു.. കേരള പോലീസിനെയും തഴിഞ്ഞ ദിവസങ്ങളിൽ സ്വാധീനിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ സർക്കാരിന്റെ ഇമേജാണ് പോലീസിന്റെ പ്രശ്നം.
ജലന്തറിൽ ക്രമസമാധാന വിഷയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം വളരെ നേരത്തെ പറഞ്ഞിരുന്നു. സംഘം പറഞ്ഞതുപോലെ ക്രമ സമാധാന വിഷയമുണ്ടാവുകയും ചെയ്തു.. ഇതിൽ അസ്വാഭാവികതയുണ്ട്. ജലന്തറിൽ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർക്ക് നേരേ നടത്തിയ അതിക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് സംശയമുണ്ട്. ബിഷപ്പിനെ കേരള പോലീസിന് കാത്തിരിക്കേണ്ടി വന്നത് ഏഴര മണിക്കൂറാണ്. അപ്പോഴും തങ്ങൾ ബിഷപ്പിനെ ചോദ്യം ചെയ്യുന്നു എന്നാണ് അവർ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ രാത്രിയിൽ മാത്രമാണ് ബിഷപ്പ് അരമനയിലെത്തിയത്.
അന്വേഷണ സംഘം ഇന്ന് ജലന്തറിൽ നിന്നും മടങ്ങും. കുറവിലങ്ങാട് താൻ എത്തിയില്ലെന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിന്നതോടെയാണ് അന്വേഷണം വഴിയിൽ നിന്നത്. ഒരാൾ രഹസ്യ സ്വഭാവമുള്ള ഒരു ഉദ്യമത്തിന് ഇറങ്ങി തിരിക്കുമ്പോൾ അക്കാര്യം തന്റെ സന്ദർശനരേഖകളിൽ ഉൾപ്പെടുത്താറില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ ഇതിനകം രേഖകൾ നശിപ്പിച്ച് കാണും. അതായത് ബിഷപ്പ് രക്ഷപ്പെടുമെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha
























