കുറിച്യര്‍ മലയില്‍ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടല്‍, അപകടം കണക്കിലെടുത്ത് സമീപ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നു

പൊഴുതന കുറിച്യര്‍ മലയില്‍ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടല്‍. കുറിച്യര്‍ മല മേല്‍മുറിയിലെ ഒരു ഭാഗം മുഴുവനായി ഇടിഞ്ഞ് താഴോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സമീപ പ്രദേശത്ത് താമസിക്കുന്നവരെ അപകടം കണക്കിലെടുത്ത് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.ഇന്നലെ രാത്രിമുതല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാനാവാത്ത വിതം കുറിച്യര്‍മല വൈത്തിരി ഭാഗത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഏഴ് സ്ഥലങ്ങളിലായി വന്‍ ഉരുള്‍പൊട്ടലുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. ഏക്കര്‍ കണക്കിന് സ്ഥലം ഒലിച്ചുപോവുകയും ചെയ്തു.
https://www.facebook.com/Malayalivartha
























