കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ രവി പിള്ള അഞ്ച് കോടി നല്‍കി

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായിയും ആര്‍.പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള അഞ്ച് കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ടെത്തിയാണ് രവി പിള്ള ചെക്ക് കൈമാറിയത്.
നേരത്തെ, ബി.ആര്‍.ഷെട്ടി രണ്ട് കോടി രൂപയും എം.എ.യൂസഫലി അഞ്ച് കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























