Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ദുരിതാശ്വാസം മുഖ്യമന്ത്രിക്ക് കൈമാറാതെ മമ്മൂട്ടി ഒഴിവായി; കൈരളി മേധാവി സി പി എമ്മിൽ നിന്നകലുന്നു?

14 AUGUST 2018 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിജ്ഞ..! തലസ്ഥാനത്തെ BJP മേയർ ഉടൻ

ശബരിമലയിൽ പതിനെട്ടാംപടിയിൽ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ... തുടർ നടപടിക്കായി പ്രോസിക്യൂഷൻ അനുമതി ജനുവരി 17 ന് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ നാളെ മുതല്‍.... ഉദ്ഘാടനം ഡിസംബര്‍ 22 രാവിലെ 10:00 ന് പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ വച്ച് ബഹു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍

മമ്മൂട്ടിയും സി പി എമ്മും അകലുന്നു. സി പി എമ്മിന്റെ ശക്തനായ വക്താവായി നിലകൊണ്ട മമ്മൂട്ടിയുടെ സ്ഥാനത്തേക്ക് അറിഞ്ഞോ അറിയാതെയോ മോഹൻലാൽ കയറി വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കൈരളി ചാനലിന്റെ മേധാവിയായ മമ്മൂട്ടിക്ക് സി പി എം രാജ്യസഭാ സീറ്റ് നൽകാൻ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നു. എളമരം കരീം രാജ്യസഭയിലേക്ക് പോയ ഒഴിവിൽ യഥാർത്ഥത്തിൽ പോകേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. അവസാന നിമിഷമാണ് മമ്മൂട്ടിക്ക് പകരം എളമരത്തെ രാജ്യസഭയിലേക്ക് അയക്കാൻ പാർട്ടി തീരുമാനിച്ചത്. അതോടെയാണ് പാർട്ടിയുമായി മമ്മൂട്ടി അകന്നത്. എന്നാൽ സി പി എമ്മും മമ്മൂട്ടിയും ഇക്കാര്യം സമ്മതിച്ചു തരില്ല.

അമ്മയുടെ പ്രസിഡന്റായതോടെയാണ് മോഹൻലാൽ സർക്കാരുമായി അടുത്തത്. അതു വരെ സി പി എമ്മുമായി ലാൽ അടുത്തിരുന്നില്ല. ഇതു വരെ ലാൽ പ്രത്യക്ഷ രാഷ്ട്രീയ ബന്ധം പുലർത്തിയിട്ടില്ല. അദ്ദേഹത്തെ ബി ജെ പി ക്കാരനായും കോൺഗ്രസുകാരനായും കരുതുന്നവർ ഏറെ ഉണ്ട്. എന്നാൽ അമ്മ യിൽ വിവാദമുണ്ടായതോടെ മോഹൻലാൽ എൽ സി എഫ് സർക്കാരുമായി അടുത്തു . സി പി എം നിയമസഭാംഗമായ മുകേഷാണ് ഒരു പരിധി വരെ ഇത്തരമൊരു ബന്ധത്തിന് കാരണമായത്.

പിണറായി വിജയനുമായി മോഹൻലാൽ ഏറെ അടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നൽകിയ സംഭാവന പിണറായിക്ക് നേരിട്ടാണ് കൈമാറിയത്. എന്നാൽ മമ്മൂട്ടിയും മകനും തങ്ങളുടെ സംഭാവന നൽകിയത് എറണാകുളം ജില്ലാ കളക്ടർക്കാണ്. മോഹൻലാൽ തുക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുമെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മമ്മൂട്ടിയോടും മുഖ്യമന്ത്രിക്ക് നേരിട്ട് -തുക നൽകാൻ അഭ്യുദയകാംക്ഷികൾ ഉപദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം തയ്യാറായില്ല. മമ്മൂട്ടിയുടെ സമയ കുറവാണ് കാരണമെന്ന് വ്യാഖ്യാനമുണ്ടെങ്കിലും വാസ്തവം അതല്ലെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടിക്ക് പിണറായിയുമായി ഉണ്ടായിരുന്ന പഴയ അടുപ്പം ഇപ്പോഴില്ലെന്നു തന്നെയാണ് കേൾക്കുന്നത്.

മമ്മൂട്ടിയെയാണ് അമ്മയുടെ പ്രസിഡന്റാക്കാൻ ആദ്യം ആലോചിച്ചത്. പിന്നീട് ദിലീപ് പ്രശ്നം മുൻനിർത്തി മമ്മൂട്ടി തന്നെയാണ് അത്തരമൊരു അവസരം വേണ്ടെന്നു വച്ചത്. അമ്മയുടെ പ്രസിഡൻറായപ്പോൾ ലാൽ അനുഭവിച്ച സമ്മർദ്ദങ്ങൾ ചില്ലറയല്ല. അതിൽ ഒരു പരിധി വരെ മമ്മൂട്ടിയെ സ്നേഹിക്കുന്നവർ ആഹ്ലാദിച്ചിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും മോഹൻലാൽ തകർത്തെറിഞ്ഞു. ഇപ്പോൾ മോഹൻലാലാണ് താരം. ലാൽ സി പി എം ആയോ എന്ന് സംശയിക്കുന്നവരും നിരവധിയാണ്.

മുഖ്യമന്ത്രിയെ കണ്ട് മമ്മൂട്ടി സഹായം കൈമാറാത്തത് പലവിധ വ്യാഖ്യാനങ്ങൾക്ക് കാരണമായിരിക്കുകയാണ്. കളക്ടറെ കാണാൻ പോയ മമ്മൂട്ടിക്ക് അതിന്റെ തലേന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാമായിരുന്നല്ലോ എന്ന് ചോദിക്കുന്നവർ നിരവധിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി...  (22 minutes ago)

കോഴിക്ക് മുല വന്നോ..? ആര്യയ്ക്ക് റീത്ത് വച്ച് അവർ കയറുന്നു...! ഇന്ന് സത്യപ്രതിക്ഷ..! തലസ്ഥാനത്തെ BJP മേയർ ഉടൻ  (32 minutes ago)

ശ്രീലങ്കക്കെതിരായ അഞ്ച് മത്സര പരമ്പരക്ക്  (40 minutes ago)

ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍...  (44 minutes ago)

സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പോലീസ്  (57 minutes ago)

ബിജെപി ഒരുത്തിന്റെയും കാലു പിടിക്കില്ല..!രാധാകൃഷ്ണന്റെ തീരുമാനം കട്ടായം..! മോദി നേരിട്ട്..! ഞെട്ടിച്ച് സ്വതന്ത്രൻ ..!  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്  (1 hour ago)

ഡിസംബര്‍ 22 മുതല്‍ 2026 ജനുവരി 1 വരെയാണ് ക്രിസ്മസ്-പുതുവത്സര ഫെയര്‍  (1 hour ago)

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..  (2 hours ago)

തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി...  (2 hours ago)

അന്ത്യോപചാരം അർപ്പിച്ച് തമിഴ് താരം സൂര്യ  (3 hours ago)

രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി  (3 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ ...  (3 hours ago)

ഡൽഹിയിൽ കനത്ത പുകമഞ്ഞ്...  (4 hours ago)

Malayali Vartha Recommends