കനത്ത മഴ ; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി ; പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 12 ഇഞ്ചുകൂടി അധികമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതോടെ മണലിപ്പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























